തിരുവനന്തപുരം: കുട്ടികളുടെ അവധിക്കാലം പഠനഭാരമില്ലാതെ ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യ...
തിരുവനന്തപുരം: കുട്ടികളുടെ അവധിക്കാലം പഠനഭാരമില്ലാതെ ആഘോഷിക്കാനുള്ളതാണെന്നും ഈ സമയത്ത് ക്ലാസുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
വേനലവധിയിൽ ക്ലാസുകൾ സംഘടിപ്പിക്കുന്നതിനെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ കർശന നിലപാട്. അവധിക്കാല ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കുട്ടികൾക്ക് മാനസിക സമ്മർദ്ദമില്ലാതെ സമയം ആസ്വദിക്കാൻ സാഹചര്യമൊരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 64-ാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ ഷെഡ്യൂൾ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
Key Words : Education Minister V Shivankutty, Children, Holiday


COMMENTS