ED again summons actor Jayasurya in save box app fraud case
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും കുരുക്ക്. ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. അടുത്ത ആഴ്ച ഹാജരാകാനാണ് നോട്ടീസ്. നേരത്തെ രണ്ടു പ്രാവശ്യം ഇ.ഡി ജയസൂര്യയെ ചോദ്യം ചെയ്തിരുന്നു. കേസില്‍ ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയെടുത്തിരുന്നു.
സേവ് ബോക്‌സ് ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യ പ്രവര്‍ത്തിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളാണ് മുന്‍പ് ഇ.ഡി ചോദിച്ചിരുന്നുത്. അതേസമയം ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിനു ലഭിച്ച പ്രതിഫലത്തെക്കുറിച്ചാണ് ഇ.ഡി ഇപ്പോള്‍ അന്വേഷിക്കുന്നത്.
നേരത്തെ സേവ് ബോക്‌സ് ആപ്പ് നിക്ഷേപമെന്ന പേരില്‍ നൂറോളം പേരില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ഇയാള്‍ തട്ടിയെടുത്ത പണമാണോ ജയസൂര്യയ്ക്ക് പ്രതിഫലമായി നല്‍കിയതെന്നതടക്കമുള്ള കാര്യങ്ങളാണ് ഇ.ഡി ഇപ്പോള്‍ പരിശോധിക്കുന്നത്.
Keywords: ED, Summons, Jayasurya, Save box app fraud case, Again


COMMENTS