ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ ദുപ്പട്ട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 2015-25 വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നത...
ഹൈദരാബാദ് : തിരുപ്പതി ക്ഷേത്രത്തില്‍ 54 കോടി രൂപയുടെ ദുപ്പട്ട തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. 2015-25 വരെയുള്ള കാലത്താണ് തട്ടിപ്പ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. സംഭാവന നല്‍കുന്നവര്‍ക്കും ക്ഷേത്രാചാരങ്ങള്‍ക്ക് ഉപയോഗിക്കാനുമായി മള്‍ബറി സില്‍ക്ക് തുണികൊണ്ടുള്ള ദുപ്പട്ടയാണ് തിരുമല തിരുപ്പതി ദേവസ്ഥാനം എന്ന തിരുമല ക്ഷേത്രത്തിന്റെ ട്രസ്റ്റ് കരാര്‍ നല്‍കിയിരുന്നത്.
എന്നാല്‍ കരാറുകാരന്‍ നല്‍കിയതാകട്ടെ, 100% പോളിയെസ്റ്റര്‍ തുണി കൊണ്ടുള്ള ദുപ്പട്ടയും. 350 രൂപയുടെ ഷോളിന് കരാറുകാർ 1300 രൂപയുടെ ബില്‍ ആണ് നൽകിയത്. ആകെ 50 കോടിക്കു മുകളില്‍ രൂപ ഈ ഇനത്തിൽ തട്ടിയെടുത്തു എന്നാണ് പരാതി. ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്.
അഴിമതി പുറത്തുവന്നതിനെത്തുടര്‍ന്ന് ഈ കമ്ബനികളുമായുള്ള എല്ലാ കരാറുകളും ടിടിഡി ട്രസ്റ്റ് റദ്ദാക്കി. തിരുമല ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ മായം ചേര്‍ത്തിട്ടുണ്ടെന്ന ആരോപണവും വന്നത് അടുത്തിടെയാണ്.
Key Words : Dupatta Scam, Tirupati Temple


COMMENTS