Dual voting allegation against Suresh Gopi
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ആക്ഷേപവുമായി സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ് സുനില്‍ കുമാര്‍. സുരേഷ് ഗോപി എങ്ങിനെയാണ് രണ്ടിടത്ത് വോട്ട് ചെയ്തതെന്നാണ് സുനില്‍ കുമാര്‍ ചോദിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലും കഴിഞ്ഞ ദിവസം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുമാണ് സുരേഷ് ഗോപി വോട്ട് ചെയ്തത്. ഇതിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ നെട്ടിശ്ശേരിയില്‍ സ്ഥിര താമസക്കാരനാണെന്നു കാട്ടിയാണ് സുരേഷ് ഗോപിയും കുടുംബവും അവിടെ വോട്ട് ചെയ്തത്.
എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം ശാസ്തമംഗലത്താണ് അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത്. ഇത് എങ്ങനെയാണെന്ന് ചോദിച്ച സുനില്‍ കുമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന് മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
Keywords: V.S Sunil Kumar, Suresh Gopi, Dual vote, Allegation


COMMENTS