No evidence against actor Shine Tom Chacko
കൊച്ചി:നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസില്‍ പൊലീസിന് കനത്ത തിരിച്ചടിയുമായി ഫോറന്‍സിക് പരിശോധനാഫലം.
പരിശോധനയില്‍ ഷൈന്‍ ലഹരി ഉപയോഗിച്ചുയെന്ന് തെളിയിക്കാനായില്ല. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ ഡാന്‍സാഫ് നടത്തിയ പരിശോനയിലാണ് ഷൈനും കൂട്ടുകാരും ലഹരി ഉപയോഗിച്ചതായി കണ്ടുപിടിച്ചത്.
അതേസമയം പൊലീസ് എത്തുന്നതിനിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നിറങ്ങി ഓടിയത് വിവാദമായിരുന്നു. പിന്നീട് താന്‍ ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്ന് ഷൈന്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയേക്കും.
Keywords: Drug case, Evidence, Shine Tom Chacko


COMMENTS