Driver Yadhu dispute: Mayor Arya Rajendran removed from chargesheet
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെ ആക്രമിച്ച കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെ ഒഴിവാക്കി കുറ്റപത്രം. വിഷയത്തില്‍ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദ്ദേശമനുസരിച്ചാണ് പൊലീസ് കേസെടുത്തത്. അതിലാണ് ഇപ്പോള്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെ.എം അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. കെ.എം അരവിന്ദ് മാത്രമാണ് ഇപ്പോള്‍ കേസില്‍ പ്രതിയായിട്ടുള്ളത്. ഇതോടെ കേസില്‍ മേയറെ പ്രതി ചേര്‍ക്കണമെന്നു കാട്ടി യദു കോടതിയില്‍ അപേക്ഷ നല്‍കി.
Keywords: Driver Yadhu, Mayor Arya Rajendran, Dispute, Chargesheet


COMMENTS