തിരുവനന്തപുരം : മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ). അനധികൃത സ്വത്ത് സമ്പാദന കേസിൽ ആണ് നടപടി. ബുധന...
തിരുവനന്തപുരം : മുൻ എംഎൽഎ പി വി അൻവറിന് നോട്ടീസ് അയച്ച് ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ). അനധികൃത സ്വത്ത് സമ്പാദന കേസിൽ ആണ് നടപടി. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം.
2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനയുണ്ടായെന്നാണ് ഇ ഡി കണ്ടെത്തൽ. വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇ ഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ഒരേ വസ്തു വെച്ച് ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും വ്യത്യസ്ത വായ്പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ.
നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് കണ്ടെത്തൽ.
Key Words : Disproportionate Wealth Case, ED Notice , PV Anwar

COMMENTS