കൊച്ചി: കേസിൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടതെന്ന് നടൻ ജോയ് മാ...
കൊച്ചി: കേസിൽ കുറ്റവിമുക്തനായ സാഹചര്യത്തിൽ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചു വരണോ എന്ന കാര്യം ദിലീപ് ആണ് തീരുമാനിക്കേണ്ടതെന്ന് നടൻ ജോയ് മാത്യു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടനയിൽ നിന്ന് ദിലീപ് രാജി വെച്ച് പോയതാണ്. കേസിൽ തന്റെ നിലപാട് 2017ൽ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി വിധിയാണ് വിധിയെ അംഗീകരിക്കുകയാണ് വേണ്ടത്. ഗൂഡാലോചന ഉണ്ട് എന്ന് തോന്നുകയാണെങ്കിൽ നിയമപരമായി മുന്നോട്ട് പോകണമെന്നും ജോയ് മാത്യു വ്യക്തമാക്കി.
Key Words : Dileep, Joy Mathew, AMMA


COMMENTS