ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ ആപ്ലിക്കേഷനായ 'സഞ്ചാർ സാഥി' നിർബന്ധമായും ഉൾപ്പെടു...
ന്യൂഡൽഹി: രാജ്യത്ത് വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ കേന്ദ്ര സർക്കാരിന്റെ സൈബർ സുരക്ഷാ ആപ്ലിക്കേഷനായ 'സഞ്ചാർ സാഥി' നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം മൊബൈൽ നിർമ്മാണ കമ്പനികൾക്ക് നിർദ്ദേശം നൽകി. വ്യാജ കോളുകളും സന്ദേശങ്ങളും റിപ്പോർട്ട് ചെയ്യാനും, മോഷ്ടിക്കപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് സഞ്ചാർ സാഥി.
ഉപയോക്താക്കൾക്ക് ഫോണിൽ നിന്ന് നീക്കം ചെയ്യാൻ സാധിക്കാത്ത വിധത്തിലായിരിക്കണം ആപ്പ് ക്രമീകരിക്കേണ്ടതെന്ന് മന്ത്രാലയം കമ്പനികളോട് വ്യക്തമാക്കിയിട്ടുണ്ട്. വിപണിയിൽ ഇറങ്ങുന്ന എല്ലാ പുതിയ സ്മാർട്ട്ഫോണുകളിലും ഈ ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്തിരിക്കണം. നിലവിൽ ഉപയോഗത്തിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെ ഈ ആപ്പ് ലഭ്യമാക്കണമെന്നും നിർദേശമുണ്ട്.
പരിഷ്കരണങ്ങൾ നടപ്പിലാക്കാൻ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്ക് മൂന്ന് മാസത്തെ സാവകാശം കേന്ദ്രം നൽകിയിട്ടുണ്ട്. ആപ്പിൾ, സാംസങ്, ഷവോമി, ഒപ്പോ, വിവോ തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കൾക്കെല്ലാം നിർദ്ദേശം ബാധകമായിരിക്കും. സൈബർ സുരക്ഷ ശക്തമാക്കുന്നതിനും സ്പാം കോളുകൾ തടയുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കമെന്ന് ഉന്നത സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചു.
Key Words : Cyber Security, Union Telecom Ministry, Sanchar Saathi


COMMENTS