ന്യൂഡൽഹി : ഏഴാം ദിനവും ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ റദാക്കിയേക്കുമെന്...
ന്യൂഡൽഹി : ഏഴാം ദിനവും ഇന്‍ഡിഗോ വിമാന സര്‍വീസ് പ്രതിസന്ധി തുടരുന്നു. ഇന്നും പ്രധാന വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസുകള്‍ റദാക്കിയേക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. വിമാന സര്‍വീസുകള്‍ വൈകിയതില്‍ ഡിജിസിഎ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ ഇന്‍ഡിഗോ സിഇഒയ്ക്ക് സമയം നീട്ടി നല്‍കി. ഇന്ന് വൈകുന്നേരം 6 മണിക്കകം മറുപടി നല്‍കാനാണ് ഡിജിസിഎ നിര്‍ദേശം.
അതിനിടെ, വിമാന ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കാന്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും രംഗത്ത് . വിമാന ടിക്കറ്റ് നിരക്കുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അമിതമായി ഈടാക്കരുതെന്നുമുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചുകൊണ്ടാണ് പുതിയ നിരക്കുകള്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടര്‍ന്ന് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
Key Words : Indigo Crisis


COMMENTS