കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍. കണ്ണൂര്‍ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ...
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമസംഭവങ്ങള്‍. കണ്ണൂര്‍ കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ പാറാട് വടിവാളുമായി സിപിഎം പ്രകടനം നടത്തി.
പ്രവര്‍ത്തകര്‍ വടിവാള്‍വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയുംവാഹനം തകര്‍ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട് വടകര ഏറാമല പഞ്ചായത്തില്‍ ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെയുണ്ടായ ബോംബേറില്‍ പ്രതിമയുടെ കൈകള്‍ തകര്‍ന്നു. കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിട ഭാഗങ്ങളും തകര്‍ത്തു. ജനകീയ മുന്നണി സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാം വാര്‍ഡില്‍ 9 വോട്ടിന് ജയിച്ചിരുന്നു. കാസര്‍കോട് ബേഡകത്ത് യുഡിഎഫ് ആഹ്ലാദപ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപിഎം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കൊല്ലയില്‍ പഞ്ചായത്തില്‍ ബിജെപിയുടെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒരു സംഘം സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയിരുന്നെന്ന് ബിജെപി ആരോപിക്കുന്നു.
Key Words : CPM Workers, Kerala Local body Election Result


COMMENTS