ആലപ്പുഴ : നടിയെ ആക്രമിച്ച കേസിലെ കോടതി വിധി കേരളത്തിന്റെ മനസാക്ഷിയെ സംതൃപ്തിപ്പെടുത്തുന്നതല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. '' എറണാക...
ആലപ്പുഴ : നടിയെ ആക്രമിച്ച കേസിലെ കോടതി വിധി കേരളത്തിന്റെ മനസാക്ഷിയെ സംതൃപ്തിപ്പെടുത്തുന്നതല്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ.
'' എറണാകുളത്ത് മാഫിയ, സിനിമാ മേഖലയുമായാണ് ഈ മാഫിയക്ക് ബന്ധം. എറണാകുളത്തെ മാഫിയയുടെ ഉള്ളറകളിലേക്ക് അന്വേഷണം പോകണം. കോടതിയിൽ മുദ്രാവാക്യം വിളിച്ചതിന് കേസെടുക്കണം. പോലീസ് ഉറങ്ങുകയായിരുന്നോ. കേരളത്തിലെ പല രാഷ്ട്രീയ നേതാക്കളും അവരുടെ പാർട്ടികളുടെ കൂടെയല്ല'' - സുധാകരൻ്റെ വാക്കുകൾ.
അതേസമയം, ഇത്തവണയും എൽ ഡി എഫിന് മുന്നേറ്റമുണ്ടാകുമെന്ന് ജി സുധാകരൻ പ്രതികരിച്ചു. ത്രികോണ മത്സരത്തിന്റെ സാഹചര്യം ഉണ്ട്. ത്രികോണ മത്സരം നടക്കുന്ന സ്ഥലങ്ങളിൽ എൽ ഡി എഫിന് മുൻതൂക്കം. ബി ജെ പി ചിലയിടത്ത് സ്ഥാനാർഥികളെ നിർത്തിയിട്ടില്ല. ചിലയിടങ്ങളിൽ എൽ ഡി എഫ്- ബി ജെ പി മത്സരം.
കോൺഗ്രസിന്റെ ദൗർബല്യവും കെട്ടുറപ്പില്ലായ്മയും അണികളിൽ നിരാശ, അവർ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുമെന്നും ജി സുധാകരൻ. ശബരിമല; പാർട്ടിക്ക് വീഴ്ചയുണ്ടായില്ല. ഉത്തരവാദിത്വം ഏൽപിച്ചവർ വീഴ്ച വരുത്തി. ശബരിമല വിഷയം വലിയ തരത്തിൽ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല, ചെറുതായി സ്വാധീനിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Key Words : Court Verdict, Actress Attack Case, G Sudhakaran


COMMENTS