ഭോപ്പാൽ: നല്ല ഹിന്ദുവാകാൻ ബീഫ് കഴിക്കുന്നത് അനിവാര്യമാണെന്ന' വാട്ട്സ്ആപ്പ് സന്ദേശം പങ്കുവെച്ചതിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണ...
ഭോപ്പാൽ: നല്ല ഹിന്ദുവാകാൻ ബീഫ് കഴിക്കുന്നത് അനിവാര്യമാണെന്ന' വാട്ട്സ്ആപ്പ് സന്ദേശം പങ്കുവെച്ചതിനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി.മാധ്യമപ്രവർത്തകനായ ബുദ്ധ പ്രകാശ് ബുദ്ധ എന്നയാൾക്കെതിരെയുള്ള കേസ് റദ്ദാക്കാനാവില്ലെന്നാണ് ജസ്റ്റിസ് മിലിന്ദ് രമേഷ് ഫഡ്കെ വ്യക്തമാക്കിയത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിനുള്ള വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.
സെപ്റ്റംബർ 26-ന് ബുദ്ധ പ്രകാശ് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഏഴ് പേജുള്ള ഒരു സന്ദേശം പോസ്റ്റ് ചെയ്തതാണ് കേസിനാസ്പദമായ സംഭവം. നല്ല ഹിന്ദുവായിരിക്കാൻ ബീഫ് കഴിക്കുന്നത് അനിവാര്യമാണെന്നും, ബ്രാഹ്മണർ പതിവായി ഗോമാംസം കഴിച്ചിരുന്നുവെന്നും' സന്ദേശത്തിൽ പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ ആരോപിക്കുന്നു. ചില മതപരമായ ചടങ്ങുകളിൽ കാളയെ ബലിയർപ്പിക്കുന്നതും മാംസം കഴിക്കുന്നതും നിർബന്ധമാണെന്നും സന്ദേശത്തിലുണ്ടായിരുന്നു. ഇതേത്തുടർന്ന്, ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ പ്രകാരം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
Key Words : Beef, Whatsapp Post, Court

COMMENTS