Court on national herald case
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം അംഗീകരിക്കാതെ കോടതി. ന്യൂഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കുറ്റപത്രത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചത്. അതേസമയം കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദ്ദേശിച്ചു.
സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്നതും കേസില്‍ എഫ്.ഐ.ആര്‍ എടുത്തിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കി അന്വേഷണം നടത്തണമെന്നാണ് കോടതി നിര്‍ദ്ദേശം. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ക്രിമിനല്‍ പരാതിയിലാണ് ഗാന്ധി കുടുംബത്തിനെതിരെ ഇ.ഡി അന്വേഷണം നടന്നിരുന്നത്.
Keywords: Court, National herald case, Rahul Gandhi, Sonia Gandhi


COMMENTS