Court about M.Swaraj's Sabarimala speech
കൊല്ലം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സി.പി.എം നേതാവ് എം.സ്വരാജിനെതിരെ റിപ്പോര്‍ട്ട് തേടി കോടതി. കൊല്ലം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. 2018 ല്‍ സ്വരാജ് നടത്തിയ പ്രസംഗമാണ് വിവാദമായത്.
`മാളികപ്പുറത്തമ്മയുടെ കണ്ണുനീരാണ് കേരളത്തില്‍ പ്രളയമായി ഒഴുകിയതെന്നും അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'വെന്നുമൊക്കെയായിരുന്നു സ്വരാജിന്റെ പ്രസംഗം.
ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു സുനില്‍ ആണ് പ്രസംഗത്തിന്റെ വീഡിയോ അടക്കം സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയത്.
ഇത് വിശ്വാസത്തെ ഹനിക്കുന്നതാണെന്നു കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്. എന്നാല്‍ വിഷയത്തില്‍ പൊലീസ് കേസ് എടുക്കാത്തതിനെ തുടര്‍ന്ന് വിഷ്ണു കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Court, Sabarimala, Speech, M.Swaraj, Police



COMMENTS