Convicts Plead, Crying and Begging in Court. The accused pleaded with the court for mercy and clemency
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുന്‍പ്, പ്രതിക്കൂട്ടില്‍ കയറ്റിയ പ്രതികളോട് ശിക്ഷാവിധിയില്‍ എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചിരുന്നു. പ്രതികള്‍ കോടതിയോട് ദയയും ഇളവും അഭ്യര്‍ത്ഥിച്ചു.
പള്‍സര്‍ സുനി: വീട്ടില്‍ അമ്മ മാത്രമേയുള്ളൂ. ശിക്ഷ പരമാവധി ഇളവുചെയ്യണം.
മാര്‍ട്ടിന്‍ ആന്റണി: താന്‍ നിരപരാധിയാണ്. അഞ്ചര വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ശിക്ഷയില്‍ ഇളവ് വേണം. അസുഖബാധിതരായ മാതാപിതാക്കള്‍ മാത്രമേ വീട്ടിലുള്ളൂ. താന്‍ മാത്രമാണ് ആശ്രയമെന്നു കരഞ്ഞുകൊണ്ടു പറഞ്ഞു. വിധി കേട്ടും ഇയാള്‍ പൊട്ടിക്കരഞ്ഞു.
ബി. മണികണ്ഠന്‍: ഭാര്യയും കുഞ്ഞുങ്ങളുമേ ഉള്ളൂ. മനഃപൂര്‍വം തെറ്റൊന്നും ചെയ്തിട്ടില്ല. ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കണം.
വി.പി. വിജീഷ്: ഏറ്റവും കുറഞ്ഞ ശിക്ഷ നല്‍കണണ. കണ്ണൂര്‍ ജയിലിലേയ്ക്ക് അയക്കണം.
എച്ച്. സലീം: ഒരു തെറ്റും ചെയ്തിട്ടില്ല. ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും ഏക ആശ്രയം താനാണ്.
പ്രദീപ്: കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്ന് പറഞ്ഞ് കോടതിയില്‍ കരഞ്ഞു.
പ്രോസിക്യൂഷന്‍ വാദങ്ങള്‍:
പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. പ്രതികള്‍ നടത്തിയത് ആസൂത്രിതമായ കുറ്റകൃത്യമാണ്. എല്ലാ പ്രതികള്‍ക്കും ഒരേ ശിക്ഷ നല്‍കണം.
Summary: Before the sentencing in the actress assault case was pronounced, the court asked the accused who were brought into the dock what they had to say about the sentence. The accused pleaded with the court for mercy and clemency.
Pulsar Suni: "Only my mother is at home. The sentence should be reduced as much as possible."
Martin Antony: He cried, saying he was innocent and that he only has ailing parents at home, making him their sole support. He requested clemency as he has already spent five and a half years in jail. He broke down again upon hearing the verdict.
B. Manikandan: "I only have my wife and children. I did not commit any intentional wrong. The jail term should be waived."
V.P. Vijeesh: Requested the minimum sentence possible and asked to be transferred to Kannur Jail.
H. Saleem: Stated he had not committed any mistake and that he is the only support for his wife and a one-year-old child.
Pradeep: Cried in court, stating he is the sole breadwinner for his family.


COMMENTS