ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനവുമായി ബന്ധപ്പെട്ട് നവംബർ 20 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരവല്ലി മലനിരകളുടെ അതിർത്തി...
ഡൽഹി: ആരവല്ലി കുന്നുകളുടെ നിർവചനവുമായി ബന്ധപ്പെട്ട് നവംബർ 20 ന് പുറപ്പെടുവിച്ച വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ആരവല്ലി മലനിരകളുടെ അതിർത്തി നിശ്ചയിക്കുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച '100 മീറ്റർ ചട്ടം' അംഗീകരിച്ച ഉത്തരവാണ് കോടതി ഇപ്പോൾ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് എല്ലാ അവ്യക്തതകളും പരിഹരിക്കുന്നതിനായി ഉത്തരവ് സ്റ്റേ ചെയ്തത്.
തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി, വിഷയത്തിൽ പുതിയൊരു വിദഗ്ധ സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചു. സമിത രൂപീകരിക്കുന്നതുവരെ സ്റ്റേ പ്രാബല്യത്തിൽ തുടരുമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ 100 മീറ്റർ ചട്ടം ശുപാർശ ചെയ്ത പാനലിന്റെ റിപ്പോർട്ട് പുനഃപരിശോധിക്കുകയാകും പുതിയ സമിതിയുടെ ചുമതല.
Key Words :Aravalli Hills, Supreme Court

COMMENTS