കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ബെഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന് ഉ...
കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ബെഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടും. ട്രെയിൻ വെള്ളിയാഴ്ച 6 30ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 06577 എസ്എംവിടി ബെംഗളൂരു - കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 23 ന് രാത്രി 11.00 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 24 ന് വൈകുന്നേരം 4.00 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.
ട്രെയിൻ നമ്പർ 06578 കൊല്ലം-എസ്എംവിടി ബെംഗളൂരു എക്‌സ്‌പ്രസ് സ്‌പെഷ്യൽ കൊല്ലത്ത് നിന്ന് പുറപ്പെടും. 2025 ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 6.30 ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 11.00 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തിച്ചേരും.
മലബാർ മേഖലയിലേക്കും ട്രെയിൻ അനുവദിച്ചു. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഡിസംബർ 24 , 31തീയതികളിൽ സർവീസ് നടത്തും. 21 കോച്ചുകൾ വീതമുള്ള സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്.
Key Words : Christmas Holiday, Special Trains

COMMENTS