എറണാകുളം : മലയാറ്റൂരിൽ നിന്നും കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബെംഗളൂരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്ര...
എറണാകുളം : മലയാറ്റൂരിൽ നിന്നും കാണാതായ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. ബെംഗളൂരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയ(19) ആണ് കൊല്ലപ്പെട്ടത്. ചിത്രപ്രിയയെ കൊന്നത് താനാണെന്ന് ആണ്‍സുഹൃത്ത് അലൻ സമ്മതിച്ചിട്ടുണ്ട്.
ശനിയാഴ്‌ച മുതലാണ് ചിത്രപ്രിയയെ കാണാതായത്. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള വിജനമായ പറമ്പിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.
മരണകാരണം സംബന്ധിച്ച് പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തത വരികയുള്ളൂവെന്ന് കാലടി പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പെൺകുട്ടിയുടെ ആൺ സുഹൃത്ത് അലനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടയിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നിരുന്നില്ല. ഇതേ തുടർന്ന് വീട്ടുകാർ കാലടി പൊലീസിൽ പരാതി നൽകിയിരുന്നു.
Key Words : Chitrapriya Murder Case


COMMENTS