തിരുവനന്തപുരം : 2017-ലെ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം സംസ്ഥാന സർക്കാർ തുടർന്നും നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ...
തിരുവനന്തപുരം : 2017-ലെ നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം സംസ്ഥാന സർക്കാർ തുടർന്നും നിലകൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും ദിലീപ് അടക്കമുള്ള മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഇതുവരെ ഞങ്ങൾ അതിജീവിയോടൊപ്പം നിന്നു. ഞങ്ങൾ അത് തുടരും," അദ്ദേഹം പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ ഇതുവരെ പഠിച്ചിട്ടില്ലെന്നും നിയമപരമായ വിശകലനത്തിന് ശേഷം മാത്രമേ അപ്പീൽ ഉൾപ്പെടെയുള്ള തുടർ നടപടികൾ തീരുമാനിക്കാൻ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാത്രമല്ല, അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ തെളിവുകൾ വന്നതിന്റെ അടിസ്ഥാനത്തിലാണ് നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം മുന്നോട്ടു പോയതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അത് ഗൂഢാലോചനയുടെ ഭാഗമാണ് എന്നു പറയാൻ പാടില്ല. പൊലീസിനെതിരെയുള്ള ദിലീപിന്റെ ആരോപണം സ്വയം ന്യായീകരിക്കാനാണ്- അദ്ദേഹം വ്യക്തമാക്കി.

COMMENTS