പാലക്കാട് : എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യ...
പാലക്കാട് : എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആര്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്മെന്റ് കെയര്‍ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയര്‍ ടേക്കറെ ഇന്ന് ചോദ്യം ചെയ്യും.
ലൈംഗിക പീഡന കേസിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്ന് മുങ്ങിയത് സിനിമ താരത്തിന്റെ കാറിലെന്ന് സംശയം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത് ചുവന്ന പോളോ കാറിലാണെന്ന വിവരം പൊലീസിന് ലഭിച്ചു. ഇത് സിനിമ താരത്തിന്റേതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ കാര്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
Key Words : CCTV Footage, Rahul Mamkoottathil

COMMENTS