CBI about Sabarimala case in high court
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. കേസിന് അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് സിബിഐ നടപടി.
മാത്രമല്ല നിലവിലെ അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഈ കേസ് അന്വേഷിക്കാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയാണെങ്കില്‍ തയ്യാറാണെന്ന് സി.ബി.ഐ അറിയിച്ചിരിക്കുന്നത്.
Keywords: High court, CBI, Sabarimala gold theft case


COMMENTS