ആലപ്പുഴ : മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേര് തെളിയുന്നില്ലെന്ന് പരാതി. ബി എസ് പിയുടെ ജി...
ആലപ്പുഴ : മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥിയുടെ പേര് തെളിയുന്നില്ലെന്ന് പരാതി. ബി എസ് പിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിയുടെ പേരാണ് തെളിയാതിരുന്നത്. ഇതോടെ റീപോളിംഗ് വേണമെന്ന് ബി എസ് പി ആവശ്യപ്പെട്ടു.
അൽപം മുൻപാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കളക്ടർ എസ് ബിജു. ബി എസ് പി സ്ഥാനാർഥിയുടെ പരാതി വാസ്തവം. കളക്ടർ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് കൈമാറും. റിപോളിംഗ് തീരുമാനം എടുക്കുക തെരഞ്ഞെടുപ്പ് കമ്മീഷനെന്നും എസ് ബിജു.
Key Words : Candidate, Voting Machine, Polling Stopped, Mannancherry, Alappuzha


COMMENTS