തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിക്കൊണ്ടുപോയ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഡി. മണിയെ തന്നെയാണ് ചോദ...
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിക്കൊണ്ടുപോയ അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഡി. മണിയെ തന്നെയാണ് ചോദ്യം ചെയ്തതെന്ന് സ്ഥിരീകരിച്ചു.
പ്രവാസി മലയാളി വ്യവസായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇദ്ദേഹത്തിലേക്ക് എത്തിയത്. ഇപ്പോൾ വ്യവസായി തന്നെയാണ് ഡി മണിയെ തന്നെയാണ് ചോദ്യം ചെയ്തതെന്നു സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടിലെ ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ ആണ് ഡി. മണി എന്ന് പോലീസ് തിരിച്ചറിഞ്ഞു. വജ്രവ്യാപാരത്തിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നതിനാലാണ് ഇയാൾ 'ഡയമണ്ട് മണി' അഥവാ ഡി. മണി എന്നറിയപ്പെട്ടിരുന്നത്.
2019-20 കാലഘട്ടത്തിൽ ശബരിമലയിൽ നിന്ന് നാല് പഞ്ചലോഹ വിഗ്രഹങ്ങൾ ഇയാൾക്ക് കൈമാറിയെന്നാണ് പ്രവാസി വ്യവസായി നൽകിയ മൊഴി. ഈ വിഗ്രഹങ്ങൾ വാങ്ങിയത് ഡി. മണിയാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
വിരുതുനഗർ സ്വദേശിയായ ശ്രീകൃഷ്ണൻ ആണ് ഈ ഇടപാടിലെ മറ്റൊരു പ്രധാന ഇടനിലക്കാരൻ. കേസിൽ നേരത്തെ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റി മുഖേനയാണ് ഇവർ ബന്ധപ്പെട്ടിരുന്നതെന്നും വിവരമുണ്ട്.
ചെന്നൈ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാലമുരുകനെ കണ്ടെത്തിയത്. ഇയാളെ ചെന്നൈയിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തു.
ശബരിമല കൂടാതെ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നതായി മൊഴികളുണ്ട്. ഇതിനായി വലിയൊരു തുകയുമായി സംഘം ഇപ്പോഴും സജീവമാണെന്നും സൂചനയുണ്ട്.
കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ഈ പ്രവാസി വ്യവസായിയുടെ വിവരങ്ങൾ ആദ്യമായി പുറത്തുവിട്ടത്. നിലവിൽ ഡി. മണിയെ ചോദ്യം ചെയ്യുന്നതിലൂടെ വിഗ്രഹങ്ങൾ എവിടേക്ക് കടത്തി എന്നതിനെക്കുറിച്ചും ഇതിൽ പങ്കാളികളായ മറ്റ് ഉന്നതരെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.


COMMENTS