Bird flu confirmed in Kottayam and Alappuzha
ആലപ്പുഴ: കേരളത്തില്‍ വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴയില്‍ 8 പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും കോട്ടയത്ത് 4 വാര്‍ഡിലുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കോട്ടയത്ത് കാട, കോഴി എന്നിവയ്ക്കാണ് രോഗബാധയുള്ളത്.
അതേസമയം ആലപ്പുഴയില്‍ 20,000 താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ഇതോടെ തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധിക്കുകയും ഫലം പോസിറ്റീവായതോടെ ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു.
അവിടെയും ഫലം പോസിറ്റീവായതോടെ അടിയന്തര നടപടികള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ക്രിസ്തുമസ്, ന്യൂ ഇയര്‍ വിപണി നടക്കുന്ന അവസരത്തില്‍ കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകുകയാണ്.
Keywords: Bird flu, Confirmed, Kottayam & Alappuzha



COMMENTS