കറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് ( ബിഎല്‍എഫ് ) നടത്തിയ ആക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യമ...
കറാച്ചി: വനിതാ ചാവേറിനെ ഉപയോഗിച്ച് ബലൂച് ലിബറേഷന്‍ ഫ്രണ്ട് ( ബിഎല്‍എഫ് ) നടത്തിയ ആക്രമണത്തില്‍ ആറ് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആദ്യമായിട്ടാണ് വനിതാ ചാവേറിനെ ബിഎല്‍എഫ് ഉപയോഗിക്കുന്നത്. സരീന റഫിഖ് എന്ന വനിതാ ചാവേറാണ് ആക്രമണം നടത്തിയത്. ചാവേറിന്റെ ചിത്രം ബിഎല്‍എഫ് പുറത്തുവിട്ടു. കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ പാക് സർക്കാർ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.
ബാലുചിസ്താനിലെ ചഗായിയിലെ ഫ്രണ്ടിയര്‍ കോര്‍പ്‌സിന്റെ ഉടമസ്ഥതയിലുള്ളതും ചൈനീസ് ചെമ്പ് - സ്വര്‍ണ ഖനന പദ്ധതി കേന്ദ്രം പ്രവര്‍ത്തിക്കുന്നതുമായ കെട്ടിടമാണ് ആക്രമിച്ചത്. അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. ആക്രമണം നടന്ന കേന്ദ്രം ചൈനീസ് കമ്പനികളും ഒരു കനേഡിയൻ സ്ഥാപനവും ചേർന്ന് നടത്തുന്ന സെയ്ൻഡക്, റെക്കോ ഡിക് ഖനന പദ്ധതികളുമായി ബന്ധപ്പെട്ടതാണ്.
Key Words : Baloch Liberation Front, Female Suicide Bomber, Pakistani Soldiers

COMMENTS