തിരുവനന്തപുരം : ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഉത്തരേന്ത്യയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ക്രിസ്ത്യന്‍ മതനേതാക്കളും പ്രതിപക്ഷവും. ആക്രമണ...
തിരുവനന്തപുരം : ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരായ ഉത്തരേന്ത്യയിലെ ആക്രമണത്തെ ശക്തമായി അപലപിച്ച് ക്രിസ്ത്യന്‍ മതനേതാക്കളും പ്രതിപക്ഷവും. ആക്രമണത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ നിലപാട് ഉള്ളവരാണെന്ന് ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. ഇന്ത്യ മതബഹുലതയുള്ള നാടാണ്. ഒരിക്കലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരാന്‍ അനുവദിക്കരുത്. എല്ലാവര്‍ക്കും അവരുടെ വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിര്‍ബന്ധിതമാകരുത് എന്നേയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ ഭരണഘടന സംരക്ഷിച്ചുകൊണ്ട് തന്നെ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ക്കെതിരെ കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്കാ ബാവയും രംഗത്തെത്തി. ഒരു വശത്ത് കേക്കുമായി വരുമ്പോള്‍ മറുവശത്ത് അക്രമ സംഭവങ്ങളുണ്ടാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കേണ്ടത് അധികാരത്തില്‍ ഇരിക്കുന്നവെന്നവരാണെന്ന് കര്‍ദ്ദിനാള്‍ ക്ലിമ്മിസ് കാതോലിക്ക ബാവ പറഞ്ഞു.
അക്രമത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ ആശങ്ക അറിയിച്ച് കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ഇന്നലെ ദില്ലിയില്‍ ക്രിസ്മസ് വിരുന്ന് നടത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെയും സിബിസിഐ ആശങ്ക അറിയിച്ചിരുന്നു.എല്ലാ ക്രിസ്മസ് സീസണിലും ഇത് ആവര്‍ത്തിക്കുകയാണെന്നും ദേശവിരുദ്ധരാണ് ഇതിന് പിന്നിലെന്നും സിബിസിഐ വക്താവ് റോബിന്‍സണ്‍ റോഡ്രിഗസ് പ്രതികരിച്ചു.
Key Words : Attack, Christmas Celebrations, North India, Christian religious leaders


COMMENTS