തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേ...
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) ചരിത്രത്തിൽ ആദ്യമായി, സിനിമകൾ പ്രദർശിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടാൻ നിർദേശിച്ച് കേന്ദ്ര സർക്കാർ. ചലച്ചിത്രമേളയിൽ ഇതുവരെ ഇല്ലാത്ത പ്രശ്നമാണ് ഇപ്പോഴുണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ. പ്രശ്നങ്ങൾ ഉണ്ടാക്കിയത് ബോധപൂർവ്വം. 187 സിനിമയുടെ അപേക്ഷയാണ് കേന്ദ്രത്തിന് നൽകിയത്. 154 എണ്ണത്തിന് ആദ്യം അനുമതി തന്നു. പിന്നീട് 4 എണ്ണത്തിന് കൂടി തന്നു. 19 എണ്ണത്തിന് ഇനി അനുമതി ലഭിക്കണം.
കേന്ദ്ര സർക്കാർ ആരെയോ ഭയപ്പെടുന്നു. അടുത്ത മേള നടക്കുമോ എന്ന് ആശങ്ക. കേന്ദ്രസർക്കാർ അനുമതി നൽകണം. പ്രശ്നങ്ങൾക്ക് പിന്നിൽ ബി ജെ പിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും സജി ചെറിയാൻ.
Key Words : IFFK, Saji Cherian


COMMENTS