കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്...
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നുമാണ് പ്രതികരിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയിരുന്നു.
അതേസമയം, ദിലീപിനെ അനുകൂലിച്ച് നിർമ്മാതാവ് സുരേഷ്‌കുമാര്‍ രംഗത്തെത്തി. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും, ഇത് കുറേ സിനിമാക്കാരും പൊലീസുകാരും ഉള്‍പ്പെടെ ഒരാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയായിരുന്നെന്ന് സുരേഷ്‌കുമാര്‍ പ്രതികരിച്ചു. ദിലീപിനെ ജയിലില്‍ പോയി കണ്ടപ്പോഴും താനിത് പറഞ്ഞതാണെന്നും ഇതിനൊക്കെ ആര് ഉത്തരം പറയുമെന്നും സുരേഷ്‌കുമാര്‍ ചോദിച്ചു. അദ്ദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോളെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Key Words : Suresh Kumar, Dileep, Actress Assault Case, AMMA


COMMENTS