തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചതില്‍ പ്രതികരണവുമായി കെ.കെ.രമ എംഎല്‍എ. പ്രതികളെ മോചിപ്പിക്...
തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍ അനുവദിച്ചതില്‍ പ്രതികരണവുമായി കെ.കെ.രമ എംഎല്‍എ. പ്രതികളെ മോചിപ്പിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. കുറ്റവാളികളെ സർക്കാർ സംരക്ഷിക്കുകയാണ്. അവർക്ക് എല്ലാ സൗകര്യങ്ങളും സർക്കാർ ജയിലില്‍ ഒരുക്കുന്നുണ്ട്.
ജയില്‍ അധികൃതർ പറയുന്നത് പ്രതികളുടേത് നിയമാനുസൃത പരോള്‍ ആണെന്നാണ്. എന്നാല്‍ ഇതൊന്നും ജയിലിലെ മറ്റ് തടവുപുള്ളികള്‍ക്ക് ലഭിക്കാത്തത് എന്തുകൊണ്ടാണ്. ടി.പി വധക്കേസ് പ്രതികളെ സംരക്ഷിക്കണമെന്ന നിലപാടിന്റെ ഭാഗമാണ് ഇതെല്ലാം. കഴിഞ്ഞ ദിവസമാണ് പരോള്‍ കിട്ടാൻ കൊടി സുനി ജയില്‍ സൂപ്രണ്ടിന് കൈക്കൂലി കൊടുത്തുവെന്ന വാർത്ത പുറത്തുവന്നത്. ജയിലില്‍ കിടക്കുന്ന കൊടി സുനിക്ക് ഇത്രയും പണം എവിടെനിന്നാണ് കിട്ടിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു.
Key Words : TP Murder Case , KK Rama

COMMENTS