All Answers in the Verdict, Strict Action if Court Proceedings are Distorted, Court's Warning Before Sentencing in Actress Assault Case
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ശിക്ഷാവിധി സംബന്ധിച്ച വാദം പൂര്‍ത്തിയായി. ശിക്ഷാവിധി ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
വിധി വായിക്കാതെ അഭിപ്രായം പറയരുതെന്നും എല്ലാത്തിനും വിധിയിലുണ്ടെന്നും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് പറഞ്ഞു.
കോടതി നടപടികളെ വളച്ചൊടിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പു നല്കി. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നത് ഗൗരവത്തോടെ കൈകാര്യം ചെയ്യും. വ്യക്തിപരമായ ലേഖനങ്ങളെ തനിക്ക് പ്രശ്നമില്ലെങ്കിലും കോടതി നടപടികളെ വളച്ചൊടിക്കുന്നത് അനുവദിക്കില്ലെന്നു കോടതി പറഞ്ഞു.
കേസിന്റെ കോടതി നടപടികള്‍ റെക്കോര്‍ഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.
ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് വിലക്കുന്ന 'നിപുണ്‍ സക്‌സേന വെഴ്‌സെസ് യൂണിയന്‍ ഒഫ് ഇന്ത്യ' കേസില്‍ സുപ്രീം കോടതി നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. കേസിലെ റിപ്പോര്‍ട്ടിംഗില്‍ പലപ്പോഴും ഇത് പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും ശിക്ഷാവാദം കോടതി കേട്ടു. കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
പ്രതികള്‍ ഏഴുവര്‍ഷം ജയിലില്‍ കിടന്നത് അനുഭാവപൂര്‍വം പരിഗണിക്കണം എന്നും, ഏഴു മുതലുള്ള പ്രതികളോടു കാണിച്ച അനുഭാവം തങ്ങളോടും കാട്ടണമെന്നും പ്രതികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലീം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
തടവില്‍ കഴിഞ്ഞ കാലയളവ് കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. (ഒന്നാം പ്രതി പള്‍സര്‍ സുനി ഏഴര വര്‍ഷവും, മറ്റു പ്രതികള്‍ ആറര വര്‍ഷവും റിമാന്‍ഡ് കാലാവധിയില്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്).
വീട്ടില്‍ അമ്മ മാത്രമേയുള്ളൂ എന്നും അമ്മയെ സംരക്ഷിക്കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്നും പള്‍സര്‍ സുനി ആവശ്യപ്പെട്ടു.
ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും, തനിക്ക് പ്രായമുള്ള മാതാപിതാക്കളുണ്ടെന്നും, തന്റെ പേരില്‍ മുന്‍പ് പെറ്റിക്കേസ് പോലുമില്ലെന്നും മാര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു.
Summary: The arguments regarding the sentencing in the actress assault case have concluded at the Ernakulam Principal Sessions Court. The latest information suggests that the sentencing will be delivered at 3:30 PM this afternoon.
Principal Sessions Court Judge Honey M. Varghese stated that no opinions should be expressed without reading the verdict, and that the verdict contains the answer to everything.
The court warned that publishing news that distorts court proceedings will be considered contempt of court. The court will seriously deal with news reports that defame the court. The court said that while personal articles about the judge are not an issue, distortion of court proceedings will not be tolerated.
Action will be taken against those who record or transmit the court proceedings of the case elsewhere.
The Supreme Court guidelines provided in the 'Nipun Saxena versus Union of India' case, which prohibit revealing the details of sexual assault victims, must be strictly adhered to. The Judge also observed that these guidelines are often not followed in the reporting of this case.
The court heard the arguments on sentencing from both the defense and the prosecution. The prosecution requested the court to award the maximum punishment of life imprisonment to the six accused found guilty. The prosecution pointed out that serious crimes including rape and kidnapping have been proven.


COMMENTS