പാലക്കാട് : കോൺഗ്രസിൽനിന്ന് കൂറുമാറി എൽ ഡി എഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡൻ്റായ എൻ കെ മഞ്ജു ഒടുവിൽ രാജിവെച്ചു. എന്നും അടിയുറച്ച കോൺഗ്...
പാലക്കാട് : കോൺഗ്രസിൽനിന്ന് കൂറുമാറി എൽ ഡി എഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡൻ്റായ എൻ കെ മഞ്ജു ഒടുവിൽ രാജിവെച്ചു. എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്നും അന്നും ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി പ്രഖ്യാപിച്ചശേഷം മഞ്ജു പ്രതികരിച്ചു.
കൂറുമാറി എൽ ഡി എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായ മഞ്ജുവിനെതിരേ കോൺഗ്രസ് നേതൃത്വവും തിങ്കളാഴ്‌ചയോടെ നിലപാട് മയപ്പെടുത്തിയിരുന്നു. മഞ്ജുവിന് അബദ്ധം സംഭവിച്ചാതാകാമെന്നായിരുന്നു ഡി സി സി പ്രസിഡൻ്റ് എ തങ്കപ്പൻ്റെ പ്രതികരണം. അവർ തെറ്റുതിരുത്തുമെന്ന് കരുതുന്നതായും അദ്ദേഹം തിങ്കളാഴ്‌ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് എൻ കെ മഞ്ജു പ്രസിഡന്റ്റ് സ്ഥാനം രാജിവെച്ചത്.
Key Words : Agali Panchayat, NK Manju, Resigns , Congress, LDF


COMMENTS