ബംഗ്ലാദേശ്: ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രൂക്ഷമായ പ്രക്ഷോഭത്തിനിടെ ബംഗ...
ബംഗ്ലാദേശ്: ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രൂക്ഷമായ പ്രക്ഷോഭത്തിനിടെ ബംഗ്ലദേശിൽ മറ്റൊരു യുവ നേതാവിനു കൂടി വെടിയേറ്റു. നാഷനൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറിനാണ് (42) വെടിയേറ്റത്. ഖുൽനയിലെ സോനാദാംഗ മേഖലയിലെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. സിക്ദറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തലയുടെ ഇടതുവശത്താണ് വെടിയേറ്റത്.
പ്രക്ഷോഭങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ നടത്താനിരിക്കുന്ന തൊഴിലാളി റാലികളുടെ ആസൂത്രണത്തിലായിരുന്നു സിക്ദർ. നാഷനൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ് ഇദ്ദേഹം. വെടിവച്ചവരെ പിടികൂടാനായിട്ടില്ല.
Key Words : Hadi's Murder, Bangladesh


COMMENTS