ഈ വിധിയില്‍ അത്ഭുതമില്ല, ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്നേ പറഞ്ഞു, വേദനകളും ദുരനുഭവങ്ങളും എണ്ണിപ്പറഞ്ഞ് അതിജീവിതയായ നടി

Actress Assault Case: Survivor's Fierce Response – 'No Surprise in the Verdict,' Details Experiences of Injustice

കൊച്ചി: എന്റെ വേദനകളെ നുണയെന്നും കേസിനെ കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഈ വിധി സമര്‍പ്പിക്കുന്നുവെന്നും അവര്‍ക്കിപ്പോള്‍ ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് കരുതുന്നുവെന്നും ക്രൂരമായ പീഡനത്തിന് ഇരയായ നടി.

എന്റെ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ കണിക കാണുന്നുവെന്നും, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഒന്നാം പ്രതിയെക്കുറിച്ച്: ഒന്നാം പ്രതി തന്റെ പേഴ്‌സണല്‍ ഡ്രൈവര്‍ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ തന്റെ ഡ്രൈവറോ, ജീവനക്കാരനോ, പരിചയമുള്ള വ്യക്തിയോ അല്ല. 2016-ല്‍ താന്‍ വര്‍ക്കുചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍ നിന്നു നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ്. ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണ മാത്രമാണ് അയാളെ കണ്ടിട്ടുള്ളത്. അതിനാല്‍, ദയവായി അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തണമെന്നഭ്യര്‍ഥിക്കുന്നു.

വിധിയില്‍ അദ്ഭുതമില്ല: ഈ വിധി പലരെയും നിരാശപ്പെടുത്തിയിരിക്കാം, എന്നാല്‍ എനിക്ക് ഇതില്‍ അദ്ഭുതമില്ല. 2020-ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് കൈകാര്യം ചെയ്ത രീതിക്ക് മാറ്റം സംഭവിക്കുന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

നിയമത്തിലുള്ള വിശ്വാസം: 'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല' എന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതിബോധമുള്ള ന്യായാധിപന്മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ആക്രമിക്കുന്നവരോട്: അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് തന്നെ ആക്രമിക്കുന്നവരോട്, നിങ്ങള്‍ അത് തുടരുക - അതിനാണ് നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത്.

ട്രയല്‍ കോടതിയിലെ വിശ്വാസം നഷ്ടപ്പെടാനുള്ള കാരണങ്ങള്‍:

അതിജീവിത തന്റെ കുറിപ്പില്‍, നിലവിലെ ട്രയല്‍ കോടതിയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയ കാര്യങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്:

അടിസ്ഥാന അവകാശ സംരക്ഷണം: ഈ കേസില്‍ തന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല.

മെമ്മറി കാര്‍ഡ്: കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

പ്രോസിക്യൂട്ടര്‍മാരുടെ രാജി: ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് 'ശത്രുതാപരമായി' പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു. ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നും പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അതെന്നും അവര്‍ എന്നോട് വ്യക്തിപരമായി പറഞ്ഞിരുന്നു.

മെമ്മറി കാര്‍ഡ് അന്വേഷണ റിപ്പോര്‍ട്ട്: മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും, അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമാണ് പിന്നീട് നല്‍കപ്പെട്ടത്.

ജഡ്ജിയെ മാറ്റാനുള്ള ഹര്‍ജി: ഞാന്‍ ന്യായമായ വിചാരണയ്ക്കായി ജഡ്ജിയെ മാറ്റണമെന്ന് ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതിഭാഗം ഇതേ ജഡ്ജി തന്നെ കേസ് തുടര്‍ന്നും പരിഗണിക്കണമെന്ന് ആവശ്യവുമായി കക്ഷി ചേര്‍ന്നു. ഇത് തന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കി.

ഉന്നതര്‍ക്ക് കത്തുകള്‍: ആശങ്കകളും അനുഭവങ്ങളും അറിയിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്തുകള്‍ അയക്കേണ്ടി വന്നു.

ഓപ്പണ്‍ കോടതി ആവശ്യം നിഷേധിച്ചു: കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെങ്കിലും ആ അപേക്ഷ നിഷേധിക്കപ്പെട്ടു.

കോടതി വിധി:

നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനില്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവാണ് വിചാരണക്കോടതി വിധിച്ചത്. നടന്‍ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതികള്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും, പിഴത്തുകയില്‍ നിന്ന് 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രതികരണം:

വിചാരണക്കോടതിയില്‍ നിന്നു പരിപൂര്‍ണനീതി കിട്ടിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വി.അജകുമാര്‍ പ്രതികരിച്ചിരുന്നു. വിധി സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നും ഈ വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

എട്ടു വര്‍ഷം ഒമ്പത് മാസം 23 ദിവസങ്ങള്‍ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു. പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു.

അതുപോലെ ഒന്നാം പ്രതി എന്റെ പേഴ്സണല്‍ ഡ്രൈവര്‍ ആയിരുന്നുവെന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാള്‍ എന്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയില്‍ പരിചയമുള്ള വ്യക്തിയോ അല്ല. 2016ല്‍ ഞാന്‍ വര്‍ക്ക് ചെയ്ത ഒരു സിനിമയ്ക്ക് വേണ്ടി പ്രൊഡക്ഷനില്‍നിന്നു നിയോഗിക്കപ്പെട്ട ഒരാള്‍ മാത്രമാണ് അയാള്‍ ഈ ക്രൈം നടക്കുന്നതിന് മുന്‍പ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാന്‍ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകള്‍ പറയുന്നത് നിര്‍ത്തുമെന്ന് കരുതുന്നു.

ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാല്‍ എനിക്കിതില്‍ അത്ഭുതമില്ല. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരില്‍ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോള്‍ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവന്ന രീതിയില്‍ നിന്നു മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് ഈ കോടതിയില്‍ തീര്‍ത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാന്‍ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജില്‍നിന്ന് ഈ കേസ് മാറ്റണമെന്നുള്ള എന്റെ എല്ലാ ഹര്‍ജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിന്റെ വിശദാംശങ്ങള്‍ ഇതിന്റെ അവസാനം ഞാന്‍ ചേര്‍ക്കുന്നുണ്ട്.

നിരന്തരമായ വേദനകള്‍ക്കും കണ്ണീരിനും കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ ഞാനിപ്പോള്‍ തിരിച്ചറിയുന്നു,'നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല'. തിരിച്ചറിവ് നല്‍കിയതിന് നന്ദി. ഉയര്‍ന്ന നീതി ബോധമുള്ള ന്യായിധിപന്‍മാര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാന്‍ നന്ദിയോടെ ചേര്‍ത്തുപിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങള്‍ അത് തുടരുക - അതിനാണ് നിങ്ങള്‍ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയല്‍ കോടതിയില്‍ എന്റെ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായ കാര്യങ്ങള്‍:

ഈ കേസില്‍ എന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ല. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ്, കോടതി കസ്റ്റഡിയില്‍ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

ഈ കേസില്‍ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവച്ചു. അവര്‍ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് - അവര്‍ക്ക് ഈ കോടതിയില്‍ പക്ഷപാതം ഉണ്ടെന്ന തോന്നല്‍ ഉറപ്പായതിനാലാണ് അത്.

മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാന്‍ പലതവണ ആവശ്യപ്പെട്ടു. എന്നാല്‍ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നല്‍കിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിര്‍ദേശപ്രകാരം മാത്രമാണ് നല്‍കപ്പെട്ടത്.

ഞാന്‍ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹര്‍ജിയുമായി ഫൈറ്റ് ചെയ്യുമ്പോള്‍, പ്രതി ഭാഗം ഇതേ ജഡ്ജി തന്നെ ഈ കേസ് തുടര്‍ന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. ഇത് എന്റെ സംശയങ്ങള്‍ക്ക് ബലം നല്‍കുന്നതായിരുന്നു.

എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകള്‍ അയക്കേണ്ടതായും വന്നിട്ടുണ്ട്.

ഈ കേസിന്റെ നടപടികള്‍ ഓപ്പണ്‍ കോടതിയില്‍ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാന്‍ കഴിയുന്ന രീതിയില്‍ നടത്തണമെന്ന് ഞാന്‍ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ആ അപേക്ഷയും തീര്‍ത്തും നിഷേധിക്കപ്പെടുകയായിരുന്നു.

ഇതേസമയം, നടിയെ ആക്രമിച്ച കേസില്‍ ആസൂത്രണം ചെയ്തവര്‍, അതാരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞു. 

ഈ കേസില്‍ നീതി പൂര്‍ണ്ണമായി നടപ്പായിട്ടില്ല. കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. എന്നാല്‍ 'ഇത് ആസൂത്രണം ചെയ്തവര്‍, അതാരായാലും, അവര്‍ പുറത്ത് പകല്‍വെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന ഒരു യാഥാര്‍ഥ്യമാണ്', സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണത്തില്‍ മഞ്ജു പറയുന്നു.

ആസൂത്രണം ചെയ്തവര്‍ കൂടി ശിക്ഷിക്കപ്പെട്ടാല്‍ മാത്രമേ അതിജീവിതയ്ക്കു പൂര്‍ണ്ണ നീതിയാവുകയുള്ളൂ.

ഇത് അവള്‍ക്ക് വേണ്ടി മാത്രമല്ല, ഈ നാട്ടിലെ ഓരോ സ്ത്രീക്കും, ഓരോ മനുഷ്യര്‍ക്കും, തൊഴിലിടങ്ങളിലും തെരുവിലും ഭയമില്ലാതെ തലയുയര്‍ത്തി നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകാന്‍ വേണ്ടിയാണ്. അന്നും, ഇന്നും, എന്നും അവള്‍ക്കൊപ്പം, മഞ്ജു പറഞ്ഞു.

Summary: 

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,645,Cinema,1295,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7428,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17333,Kochi.,2,Latest News,3,lifestyle,313,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2479,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,374,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,895,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1176,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2247,
ltr
item
www.vyganews.com: ഈ വിധിയില്‍ അത്ഭുതമില്ല, ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്നേ പറഞ്ഞു, വേദനകളും ദുരനുഭവങ്ങളും എണ്ണിപ്പറഞ്ഞ് അതിജീവിതയായ നടി
ഈ വിധിയില്‍ അത്ഭുതമില്ല, ഈ കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ അന്നേ പറഞ്ഞു, വേദനകളും ദുരനുഭവങ്ങളും എണ്ണിപ്പറഞ്ഞ് അതിജീവിതയായ നടി
Actress Assault Case: Survivor's Fierce Response – 'No Surprise in the Verdict,' Details Experiences of Injustice
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2ztPgo3leG44t_y0kmS2UQfImJEz6HwyA-4vKELbtfYh03qmfvIw-QjaTfvVoka5D-TITjilQykx2rIlSCe-QxTNdCIBZw-9om01pLKbsuhPboZLfZOP0VZ6Q7sWFpCkkT-eZNeYmFt6vdzu67aY0r_KwpVD6ndj7cixsc7StAyiCZzD_ACSIA1HDfCs/s1600/Pulsar%20Suni%20and%20other%20culprits1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2ztPgo3leG44t_y0kmS2UQfImJEz6HwyA-4vKELbtfYh03qmfvIw-QjaTfvVoka5D-TITjilQykx2rIlSCe-QxTNdCIBZw-9om01pLKbsuhPboZLfZOP0VZ6Q7sWFpCkkT-eZNeYmFt6vdzu67aY0r_KwpVD6ndj7cixsc7StAyiCZzD_ACSIA1HDfCs/s72-c/Pulsar%20Suni%20and%20other%20culprits1.jpg
www.vyganews.com
https://www.vyganews.com/2025/12/actress-assault-case-survivors-fierce.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/12/actress-assault-case-survivors-fierce.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy