കൊച്ചി : അടൂർ പ്രകാശിനെതിരെ ഷാനിമോൾ ഉസ്മാൻ. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്ര...
കൊച്ചി : അടൂർ പ്രകാശിനെതിരെ ഷാനിമോൾ ഉസ്മാൻ. നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയുമായി ബന്ധപ്പെട്ട് യു ഡി എഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവന പൂർണമായും തള്ളുന്നുവെന്ന് കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.
പ്രധാനപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ പറയേണ്ടത് പാർട്ടി നിലപാടാണ് , അതിജീവിതയ്‌ക്കൊപ്പമാണ് കോൺഗ്രസ്. അതിജീവിതയ്ക്ക് സംതൃപ്തി ഉണ്ടാകുന്ന വിധിയാണ് ഉണ്ടാകേണ്ടിയിരുന്നതെന്നും ഷാനിമോൾ ഉസ്മാൻ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങവേയായിരുന്നു അടൂര്‍ പ്രകാശിന്റെ പ്രതികരണം വന്നത്. ദിലീപിന് നീതി ലഭ്യമായെന്നാണ് വ്യക്തിപരമായ അഭിപ്രായം. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ദിലീപുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന വ്യക്തി കൂടിയാണ് ഞാന്‍. കോടതി നീതി നല്‍കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍ കെട്ടിച്ചമച്ചതാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്', അടൂര്‍ പ്രകാശ് പറഞ്ഞു.
വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന സര്‍ക്കാര്‍ നിലപാടിനെയും അടൂര്‍ പ്രകാശ് പരിഹസിച്ചു. സര്‍ക്കാരിന് വേറെ ജോലിയില്ലല്ലോയെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ആരെ ഉപദ്രവിക്കാന്‍ കഴിയുമെന്ന് നോക്കിക്കാണുന്ന സര്‍ക്കാരാണ് ഇവിടെയുള്ളത്. എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സര്‍ക്കാരാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
Key Words : Shanimol Usman, Actress assault case, Adoor Prakash


COMMENTS