Actress Assault Case: Hours to Final Verdict, Focus on Whether Prosecution Proved Dileep's Conspiracy Charge
എട്ട് വര്‍ഷത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കും സാക്ഷി വിസ്താരങ്ങള്‍ക്കും ഒടുവില്‍ കേസില്‍ അന്തിമ വിധി 2025 ഡിസംബര്‍ 8, തിങ്കളാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രസ്താവിക്കാന്‍ ഒരുങ്ങുകയാണ്. നടന്‍ ദിലീപിന്റെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞോ എന്നതിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയെ കാറിലിട്ടു ക്രൂരമായി പീഡിപ്പിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച അന്തിമ വിധി പ്രസ്താവിക്കും. എട്ടു വര്‍ഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കും വാദങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കേസാണിത്.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പറയുക. കേസിലെ മുഴുവന്‍ പ്രതികളും വിധി പ്രസ്താവിക്കുന്ന ദിവസം കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവുണ്ട്.
മുഖ്യപ്രതികള്‍:
ഒന്നാം പ്രതി: പള്‍സര്‍ സുനി (സുനില്‍ എന്‍.എസ്)
എട്ടാം പ്രതി: നടന്‍ ദിലീപ് (പി. ഗോപാലകൃഷ്ണന്‍).
കേസില്‍ ദിലീപ് ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. (നേരത്തെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒരാളെ മാപ്പുസാക്ഷിയാക്കുകയും രണ്ടുപേരെ ഒഴിവാക്കുകയും ചെയ്തിരുന്നു).
ക്വട്ടേഷന്‍ നല്‍കി നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിക്കുകയും ചെയ്തു എന്നതാണ് കേസ്.
2017 ഫെബ്രുവരി 17-നാണ് തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഓടുന്ന വാഹനത്തില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചിലാണ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കുറ്റത്തിന് 2017 ജൂലായ് 10-നാണ് ദിലീപ് അറസ്റ്റിലായത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഒക്ടോബര്‍ 3-ന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.
കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനാക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞോ എന്നതാണ് ഈ വിധിയില്‍ ഏറ്റവും നിര്‍ണായകമായ കാര്യം. ഗൂഢാലോചനക്കുറ്റം തെളിഞ്ഞാല്‍ മറ്റു പ്രതികള്‍ക്ക് ലഭിക്കുന്ന അതേ ശിക്ഷതന്നെ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്കും ലഭിക്കും.
നടിയുടെ മൊഴികള്‍, പ്രതികളുടെ സാക്ഷി മൊഴികള്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവയെല്ലാം കോടതി വിശദമായി പരിഗണിച്ചിട്ടുണ്ട്.
കേസിന്റെ നാള്‍വഴി
* 2017 ഫെബ്രുവരി 17ന് രാത്രിയില്‍ സിനിമാ ഷൂട്ടിം കഴിഞ്ഞ് തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവനടിയെ ആലുവ അത്താണിക്ക് സമീപം വച്ച്, ഓടുന്ന വാഹനത്തില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു.
* നടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, അതിക്രൂരമായ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
* ആക്രമണത്തിന് ഇരയായ നടി അന്ന് രാത്രി തന്നെ ഒരു സംവിധായകന്റെ വീട്ടില്‍ അഭയം തേടുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്ന് തൃക്കാക്കര എം എല്‍ എ ആയിരുന്ന അന്തരിച്ച പി ടി തോമസിന്റെ ഇടപെടലാണ് പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കാനും പ്രതികള്‍ അറസ്റ്റിലാകാനും സഹായകമായത്.
* സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത പ്രധാന പ്രതികളെ പോലീസ് ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടി. ആദ്യ ഘട്ടത്തില്‍ ആറു പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
* 2017 ജൂണ്‍-ജൂലായില്‍ കേസ് വെറുമൊരു ക്രിമിനല്‍ ആക്രമണമല്ലെന്നും, ഇതിന് പിന്നില്‍ ഒരു ക്വട്ടേഷനും ഗൂഢാലോചനയും ഉണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി. ജയിലില്‍ വെച്ച് പള്‍സര്‍ സുനി നടന്‍ ദിലീപിന് ഒരു കത്ത് എഴുതിയതും മറ്റ് ചില വെളിപ്പെടുത്തലുകളും കേസില്‍ നിര്‍ണായകമായി.
* നടന്‍ ദിലീപിന് നടിയോട് വ്യക്തിപരമായ വൈരാഗ്യം ഉണ്ടായിരുന്നെന്നും, അത് തീര്‍ക്കുന്നതിനായി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കി ആക്രമണം ആസൂത്രണം ചെയ്തു എന്നുമാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം.
* 2017 ജൂലൈ 10-ന് നടന്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിലീപ് 85 ദിവസത്തോളം ആലുവ സബ് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി കര്‍ശന ഉപാധികളോടെ 2017 ഒക്ടോബര്‍ 3-ന് ദിലീപിന് ജാമ്യം അനുവദിച്ചു.
* 2018 മാര്‍ച്ച് മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസില്‍ പ്രമുഖ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി സാക്ഷികളെ വിസ്തരിച്ചു.
* വിചാരണ വേളയില്‍ സിനിമാ മേഖലയിലെ പല പ്രമുഖരും ഉള്‍പ്പെടെ 28 സാക്ഷികള്‍ കൂറുമാറിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടി.
* വിചാരണ അന്തിമഘട്ടത്തിലെത്തിയ സമയത്ത് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുകയും ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണത്തിന് ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതടക്കമുള്ള പുതിയ കുറ്റങ്ങള്‍ ദിലീപിനെതിരെ ചുമത്തി.
* കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ അനധികൃതമായി തുറന്ന് പരിശോധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഇതിലും അന്വേഷണം നടന്നു.
* കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
* വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയെ വരെ സമീപിച്ചു. എന്നാല്‍ കോടതി ഈ അപേക്ഷകള്‍ തള്ളി.
Summary: The Ernakulam Principal Sessions Court will pronounce the final verdict on Monday in the case where a young actress was abducted and brutally assaulted inside a car in Kochi. This case has witnessed eight years of legal battles and arguments.
Ernakulam Principal Sessions Court Judge Honey M. Varghese will deliver the judgment. All the accused in the case have been ordered to be present in court on the day the verdict is pronounced.
Key Accused:
First Accused: Pulsar Suni (Sunil N.S.)
Eighth Accused: Actor Dileep (P. Gopalakrishnan)
There are a total of 10 accused in the case, including Dileep. (One person previously on the list of accused was made an approver, and two others were removed).
The case alleges that the actress was abducted and sexually assaulted by giving a quotation (contract) and that defamatory visuals were recorded.
The actress was attacked on February 17, 2017, while traveling from Thrissur to Ernakulam in a moving vehicle. The trial proceedings for the case began in March 2018.
Dileep was arrested on July 10, 2017, on charges related to the conspiracy behind the incident. He received bail on October 3, after 85 days in jail, subject to strict conditions.


COMMENTS