Actor Vinayakan stated that life is a war, and as a 'frontline fighter,' there is nothing wrong with him using intoxicants. "I am a frontline fighter.
ജീവിതം ഒരു യുദ്ധമാണെന്നും, താനൊരു 'മുന്‍നിര പോരാളി' ആയതുകൊണ്ട് ലഹരി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും നടന്‍ വിനായകന്‍. 'ഞാന്‍ ഒരു മുന്‍നിര പോരാളിയാണ്. എനിക്ക് എന്തും ചെയ്യാം, എന്തും ഉപയോഗിക്കാം,' എന്നാണ് നടന്‍ പറയുന്നത്.
മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദപരാമര്‍ശങ്ങള്‍. കടുത്ത ഏകാന്തതയും നിരാശയും കാരണമാണ് താന്‍ മദ്യപാനം ശീലമാക്കിയതെന്ന് വിനായകന്‍ പറയുന്നു. തലയിലെ 'ഡാര്‍ക്ക്' കളയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മദ്യമാണെന്നും, കുറെ മദ്യപിച്ച് കിടന്നുറങ്ങുമ്പോള്‍ താന്‍ സന്തോഷവാനാവുമെന്നും നടന്‍ പറഞ്ഞു. പൊതുസമൂഹത്തോടുള്ള ബഹുമാനം കാരണമാണ് താന്‍ പുറത്തിറങ്ങാതെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നത്. പുറത്തിറങ്ങിയാല്‍ പ്രശ്നങ്ങളുണ്ടാകും.
താന്‍ എന്ത് തെറ്റ് ചെയ്താലും തന്റെ സിനിമാ ഇന്‍ഡസ്ട്രി തന്നെ പൊന്നുപോലെ നോക്കുന്നുണ്ടെന്നും, തനിക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത് ഇന്‍ഡസ്ട്രിയാണെന്നും വിനായകന്‍ അഭിപ്രായപ്പെട്ടു.
തന്നെ നിയന്ത്രിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പോലും തന്നെ 'തുറന്നുവിട്ടിരിക്കുകയാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനുള്ള കാര്യങ്ങള്‍ ഇനിയും തുറന്നുപറയുമെന്നും.
ഒരു പെണ്‍കുട്ടിയുമായി ജീവിക്കാനും പുറത്തുപോയി ഭക്ഷണം കഴിക്കാനും സിനിമ കാണാനുമൊക്കെ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ തന്റെ സ്വഭാവം നിമിത്തം അതൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്നെ കണ്‍ട്രോള്‍ ചെയ്യാന്‍ ഒരാള്‍ വേണമെന്നുണ്ട്. ഇടയ്ക്കു ഗോവയില്‍ പോകുന്നുണ്ട്. അവിടെ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഇടി കിട്ടുമെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ പറയുന്നത് അസഭ്യമായി തോന്നിയാലും, പറയാനുള്ളത് സമൂഹത്തില്‍ എത്തിക്കാന്‍ വേണ്ടി താന്‍ അത് തുടരുമെന്നും, അല്ലെങ്കില്‍ തന്നെ വെടിവച്ച് കൊല്ലാനുമാണ് വിനായകന്‍ പറയുന്നത്.


COMMENTS