Actor Dileep is out from Ernakulam Shiva temple function
കൊച്ചി: എറണാകുളം ശിവക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടന പരിപാടിയില്‍ നിന്ന് നടന്‍ ദിലീപിനെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളിലടക്കം ശക്തമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് തീരുമാനം. ചൊവ്വാഴ്ച വൈകിട്ട് 6.30 നടത്താനിരുന്ന പരിപാടിക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.
എറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ ഉദ്ഘാടനം ദിലീപ് നടത്തുന്നുയെന്നു കാട്ടി പോസ്റ്ററുകളടക്കം അടിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലും എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതേതുടര്‍ന്ന് ദിലീപിനെ മാറ്റാന്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഉപദേശക സമിതിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
Keywords: Ernakulam Shiva temple, Dileep, Inaguration, Out


COMMENTS