A. Neelalohithadasan Nadar case in Supreme court
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസില്‍ മുന്‍ മന്ത്രി എ.നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയില്‍ പരാതി. ഹൈക്കോടതി വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 1999 ഫെബ്രുവരി 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വനം വകുപ്പില്‍ ഉന്നത സ്ഥാനം വഹിച്ചിരുന്ന ഉദ്യോഗസ്ഥയെ നീലലോഹിതദാസന്‍ നാടാര്‍ കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും തിരിച്ചിറങ്ങാന്‍ നേരം മോശമായി പെരുമാറിയെന്നുമായിരുന്നു പരാതി. കേസില്‍ വിചാരണ കോടതി നീലലോഹിതദാസന്‍ നാടാരെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
Keywords: Supreme court, A. Neelalohithadasan Nadar case, Appeal


COMMENTS