പാലക്കാട് : അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമാണെന്ന് കരുതിയാണ് ആസിഡ് എടുത്ത് കുടിച്ചത്. അമ്പലപ്പാറ വേങ്ങശ്ശേരി...
പാലക്കാട് : അബദ്ധത്തിൽ ആസിഡ് കുടിച്ചയാൾ ചികിത്സയിലിരിക്കെ മരിച്ചു. വെള്ളമാണെന്ന് കരുതിയാണ് ആസിഡ് എടുത്ത് കുടിച്ചത്. അമ്പലപ്പാറ വേങ്ങശ്ശേരി താനിക്കോട്ടിൽ രാധാകൃഷ്ണനാണ് മരിച്ചത്. കഴിഞ്ഞ മാസം 5 നാണ് ആസിഡ് കുടിച്ചത്.
കുപ്പിയിൽ സൂക്ഷിച്ചിരുന്നത് വെള്ളമാണെന്ന് കരുതിയാണ് കുടിച്ചത്. തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും, കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടൻ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്.
ആന്തരിക അവയവങ്ങൾക്ക് ഗുരുതര പ്രശ്‌നം ഉണ്ടയതിനെ തുടർന്നാണ് അന്ത്യം. ഇലക്ട്രോണിക് സാധനങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പ് നടത്തുന്ന രാധാകൃഷ്ണൻ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
Key Words : Drunk Acid, Death


COMMENTS