Youth murdered in Kottayam
കോട്ടയം: കോട്ടയത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുന്‍ നഗരസഭ കൗണ്‍സിലറും മകനും അറസ്റ്റില്‍. കോട്ടയം പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്‍ശാണ് (23) കൊല്ലപ്പെട്ടത്. കോട്ടയം നഗരസഭ മുന്‍ കൗണ്‍സിലര്‍ അനില്‍കുമാറും മകന്‍ അഭിജിത്തുമാണ് സംഭവത്തില്‍ അറസ്റ്റിലായത്.
അനില്‍ കുമാറിന്റെ വീടിനു മുന്നില്‍ വച്ച് തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്. ബൈക്ക് പണയം വച്ചതുമായി ബന്ധപ്പെട്ട് അഭിജിത്തും കൊല്ലപ്പെട്ട ആദര്‍ശും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതികളുടെ മൊഴി.
എന്നാല്‍ പൊലീസ് ഇത് മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിമതനായി കോട്ടയം നഗരസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിട്ടുമുണ്ട്.
Keywords: Murder, Kottayam, Youth, Today



COMMENTS