കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ജോർജ് എന്നയാൾ അറസ്റ്റിലായി. ഇയാൾ താമസിക്...
കൊച്ചി: കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ ജോർജ് എന്നയാൾ അറസ്റ്റിലായി.
ഇയാൾ താമസിക്കുന്ന വീടിന് സമീപത്താണ് അര്‍ധനഗ്നയായ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തായി ജോര്‍ജും മദ്യലഹരിയില്‍ മതിലില്‍ ചാരിയിരിക്കുകയായിരുന്നു.
വീടിനുള്ളിൽ വച്ച് കൊല നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കാൻ പോകുന്നതിനിടെ ജോർജ് തളർന്നു വീഴുകയായിരുന്നുവെന്നാണ് വിവരം. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയായ സ്ത്രീയാണെന്നാണ് ജോർജ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
രാവിലെ ശൂചീകരണത്തിനായി എത്തിയ ഹരിത കര്‍മ സേനാംഗങ്ങളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി. കൊപാതകമാണെന്നാണ് പോലീസിന്റെ നിഗമനം.
രാവിലെ ജോര്‍ജ് ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരു പൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മൂടാനാണ് ചാക്ക് വേണ്ടിവന്നതെന്നും ജോര്‍ജ് പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. ജോര്‍ജിന്റെ വീടിനുള്ളില്‍ പോലീസ് രക്തകറ കണ്ടെത്തി. കസ്റ്റഡിയിൽ എടുക്കുമ്പോൾ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. ജോര്‍ജ് സ്ഥിരം മദ്യപാനിയാണ്. മരിച്ച സ്ത്രീയെ പ്രദേശത്ത് കണ്ടുപരിചയമില്ലെന്നും വാര്‍ഡ് കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
Key Words : Murder Case, Arrest


COMMENTS