കോഴിക്കോട് : കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ലാതായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് ആലോച...
കോഴിക്കോട് : കോഴിക്കോട് കോർപറേഷനിലെ കോൺഗ്രസിൻ്റെ മേയർ സ്ഥാനാർഥി വി.എം വിനുവിന് വോട്ടില്ലാതായതോടെ പുതിയ സ്ഥാനാർഥിയെ കണ്ടെത്താൻ കോൺഗ്രസ് ആലോചന തുടങ്ങി.
വോട്ട് പുനസ്ഥാപിക്കണമെന്നാവശ്യവുമായി ഹൈക്കോടതിയിൽ ഇന്ന് ഹർജി സമർപ്പിക്കുമെങ്കിലും അനുകൂല സമീപനമുണ്ടാകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. 2020ലെ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലും വിനുവിന്റ പേരില്ലെന്ന് വന്നതോടെ നിയമപോരാട്ടത്തിനുള്ള സാധ്യത കുറവെന്നാണ് കോൺഗ്രസ് കരുതുന്നത്.
കോൺഗ്രസ് ചിഹ്നത്തിലായിരുന്നു വിനുവിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നത്.
Key Words: Kozhikode Corporation Mayoral Candidate, V.M. Vinu, Congress


COMMENTS