വാഷിംഗ്ടണ്‍ : ചെങ്കോട്ടയ്ക്കുസമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് വ്യക്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ...
വാഷിംഗ്ടണ്‍ : ചെങ്കോട്ടയ്ക്കുസമീപം തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനം ഭീകരാക്രമണം തന്നെയെന്ന് വ്യക്തമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. സ്‌ഫോടനത്തെ അപലപിച്ച റൂബിയോ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസ് ഇന്ത്യ കൈകാര്യം ചെയ്തതിനെ മാര്‍ക്കോ റൂബിയോ പ്രശംസിക്കുകയും ഇന്ത്യയ്ക്ക് യുഎസ് സഹായം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് റൂബിയോ ഈ പ്രസ്താവന നടത്തിയത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവും പ്രാദേശിക സുരക്ഷാ ആശങ്കകളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്ത്യയുടെ വേഗത്തിലുള്ള പ്രതികരണത്തെ അഭിനന്ദിച്ച റൂബിയോ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം കൈകാര്യം ചെയ്യുന്നതില്‍ അധികാരികള്‍ 'മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു' എന്നും അഭിപ്രായപ്പെട്ടു.
Key Words : US Secretary of State, Marco Rubio, India, Delhi Blasts

COMMENTS