ന്യൂഡൽഹി : എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂൾ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് ക...
ന്യൂഡൽഹി : എസ്ഐആർ നടപടികൾക്കിടെ ഗുജറാത്തിലും ബിഎൽഒയുടെ ആത്മഹത്യ. മാനസിക സമ്മർദം താങ്ങാനാവാതെ സ്കൂൾ അധ്യാപകനായ ബിഎൽഒ ജീവനൊടുക്കി. ഗുജറാത്ത് കൊടിനാർ ദേവ്‌ലി സ്വദേശിയായ പ്രൈമറി സ്കൂൾ അധ്യാപകൻ അരവിന്ദ് വധേർ ആണ് മരിച്ചത്. ജോലിഭാരവും മാനസിക സമ്മർദ്ദവും താങ്ങാൻ ആവുന്നില്ലെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്.
ഇന്ന് രാവിലെയാണ് അധ്യാപകനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗുജറാത്തിലെ സോമനാഥ് ജില്ലയിലാണ് സംഭവം. സംഭവത്തെതുടർന്ന് പ്രൈമറി സ്കൂൾ അധ്യാപകരുടെ സംഘടന സോമനാഥ് ജില്ലാ കളക്‌ടറെ കണ്ട് എസ്ഐആർ ഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകി.
Key Words : Mental Pressure, BLO Suicide, Gujarat, SIR


COMMENTS