വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി യുഎ...
വാഷിങ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താന്‍ യുഎസ് തയ്യാറാക്കിയ പ്രമേയത്തിന് അംഗീകാരം നല്‍കി യുഎന്‍ സുരക്ഷാ കൗണ്‍സില്‍. ഗാസയില്‍ അന്താരാഷ്ട്ര സേനയെ വിന്യസിക്കുന്നതും പലസ്തീന് സ്വതന്ത്ര രാഷ്ട്രത്തിലേക്കുള്ള പാതയും ഇതുറപ്പിക്കുന്നു. തിങ്കളാഴ്ചയാണ് യുഎസ് പ്രമേയത്തിന് അനുകൂല വോട്ടെടുപ്പ് നടന്നത്. റഷ്യയും ചൈനയും മാത്രമാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നുള്ളൂ, പക്ഷേ വീറ്റോകളൊന്നുമില്ല.
പ്രമേയം അംഗീകരിച്ച വോട്ടെടുപ്പിന് ശേഷം യുഎസ് ഇതിനെ 'ചരിത്രപരം' എന്നാണ് വിശേഷിപ്പിച്ചത്. 'ഇന്നത്തെ പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്താനും ഇസ്രായേലിന് സുരക്ഷിതമായി ജീവിക്കാന്‍ അനുവദിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുന്ന മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണ്'- യുഎന്നിലെ യുഎസ് അംബാസഡര്‍ മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞു.
Key Words : USA, UN Security Council, Gaza


COMMENTS