ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമണ്‍ അരുണിമ എം കുറുപ്പിന് മത്സരിക്കാം.നാ...
ആലപ്പുഴ : ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ട്രാൻസ് വുമണ്‍ അരുണിമ എം കുറുപ്പിന് മത്സരിക്കാം.നാമനിർദേശ പത്രിക സ്വീകരിച്ചു. അരുണിമയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് പല തരത്തിലുളള പ്രചാരണങ്ങള്‍ പുറത്തുവന്നിരുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിന് കീഴില്‍ വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനിലാണ് ട്രാൻസ്‌വുമണായ അരുണിമയെ യുഡിഎഫ് മത്സരിപ്പിക്കുന്നത്. സൂഷ്മപരിശോധനയിൽ വരണാധികാരി പത്രിക സ്വീകരിച്ചതോടെ അരുണിമയ്ക്ക് മത്സരിക്കാനാവും.
നിയമപരമായ തടസങ്ങള്‍ ഇല്ലെന്നും പാർട്ടിയുടെ പൂർണപിന്തുണയുണ്ടെന്നും അരുണിമ പ്രതികരിച്ചു.
Key Words : UDF Candidate, Arunima M Kurup, Trans Woman, Nomination Papers

COMMENTS