Two Nursing Students from Pathanamthitta Die in Bengaluru After Being Hit by Vande Bharat Train
ബെംഗളൂരു : ബെംഗളൂരുവില്‍ റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21), റാന്നി സ്വദേശി സ്റ്റെറിന്‍ എല്‍സ ഷാജി (19) എന്നിവരാണ് മരിച്ചത്.
ഇരുവരും ചിക്കബന്നാവര സപ്തഗിരി കോളജിലെ ബി.എസ്സി നഴ്സിങ് രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം തിരികെ വരുന്നതിനിടെയാണ് അപകടം. റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടയിലാണ് ട്രെയിന്‍ തട്ടിയതെന്നാണ് വിവരം. ബംഗളുരു - ബെലഗാവി വന്ദേഭാരത് എക്‌സ്പ്രസാണ് ഇടിച്ചത്.
Summary: Bengaluru: Two Malayali nursing students died after being hit by a train while crossing the railway track in Bengaluru. The deceased are Justin (21) from Thiruvalla and Sterin Elsa Shaji (19) from Ranni.
Both were second-semester B.Sc. Nursing students at Saptagiri College, Chikkabanavara. The accident occurred while they were returning after having lunch. It is reported that they were hit by the train while crossing the railway track. The train involved was the Bengaluru-Belagavi Vande Bharat Express.


COMMENTS