വാഷിങ്ടൺ: കുടിയേറ്റ അജണ്ടയിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ...
വാഷിങ്ടൺ: കുടിയേറ്റ അജണ്ടയിൽ മലക്കംമറിഞ്ഞ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വിദേശ വിദ്യാർത്ഥികൾ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ സാമ്പത്തികമായി ശക്തമായി നിലനിർത്തുന്നുവെന്നാണ് ട്രംപിന്റെ പുതിയ പരാമർശം. ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെയാണ് മാഗ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) എന്ന സ്വന്തം അജണ്ടയെ എതിർത്ത് ട്രംപ് സംസാരിച്ചത്. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കാൻ വിദേശ വിദ്യാർത്ഥികളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൈനയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ എണ്ണം കുത്തനെ കുറയുന്നത് അമേരിക്കയിലെ പകുതിയോളം കോളജുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നമ്മുടെ രാജ്യത്തേക്ക് വരുന്ന പകുതിയോളം ആളുകളെ, പകുതിയോളം വിദ്യാർത്ഥികളെ ഒഴിവാക്കി നമ്മുടെ മുഴുവൻ സർവ്വകലാശാല-കോളജ് സംവിധാനത്തെയും നശിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ, ഇല്ലല്ലോ? എനിക്കും അത് ചെയ്യാൻ താൽപ്പര്യമില്ല. ലോകവുമായി ഒത്തുപോകാൻ ഞാൻ ആഗ്രഹിക്കുന്നു"-ട്രംപ് ഫോക്‌സ് ന്യൂസ് അവതാരക ലോറ ഇൻഗ്രാമിനോട് പറഞ്ഞു.
Key Words : Donald Trump, Foreign Students, USA, Higher Education System

COMMENTS