പട്ന : ബിഹാറിന് ശേഷം ഇനി ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാള്‍ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയ...
പട്ന : ബിഹാറിന് ശേഷം ഇനി ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബംഗാള്‍ പിടിച്ചെടുക്കണമെന്നുമുള്ള ജനങ്ങളോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെ ശക്തമായി പ്രതികരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്.
ബംഗാള്‍ ഒരിക്കലും ബിജെപിയെ അംഗീകരിക്കില്ലെന്നും പണവും കൈക്കരുത്തും കൊണ്ടുള്ള രാഷ്ട്രീയം ബംഗാളിന് വേണ്ടെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് അടക്കം മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്വന്തമാക്കിയ തകര്‍പ്പന്‍ വിജയം വികസനം, ക്ഷേമം, സാമൂഹിക നീതി എന്നിവയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒരു രാഷ്ട്രീയ സന്ദേശം കൂടിയായാണ് വിജയത്തെ അദ്ദേഹം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, ഇന്നു മുതല്‍ ബംഗാളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
Key Words : Trinamool Congress, Narendra Modi, Bengal, BJP'


COMMENTS